Deshabhimani

വിശപ്പടക്കാൻ റൊട്ടി മാത്രം; താലിബാൻ ഭരണത്തിൽ ഭക്ഷണം കിട്ടാതെ ജനങ്ങൾ

bread
വെബ് ഡെസ്ക്

Published on Jan 27, 2025, 07:20 PM | 1 min read

കാബൂൾ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്‌ ഭക്ഷണം കിട്ടതെ അഫ്‌ഗാനികൾ. അന്താരാഷ്ട്ര സഹായങ്ങൾ വെട്ടിക്കുറയ്ക്കുകയും യുഎസ് വിദേശ ധനസഹായം മരവിപ്പിക്കുകയും ചെയ്ത ശേഷം അരക്കോടി അഫ്ഗാനികൾക്ക് മാത്രമേ ഭക്ഷണം നൽകാൻ കഴിയുന്നുള്ളൂവെന്ന്‌ അഫ്ഗാനിസ്ഥാനിലെ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി പറഞ്ഞു. പലരും "റൊട്ടി ചായയും" മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന് ഡബ്ല്യുഎഫ്പിയുടെ അഫ്‌ഗാൻ ഡയറക്ടർ ഹ്സിയാവോ-വെയ് ലീ റോയിട്ടേഴ്‌സിനോട് പറഞ്ഞു.


2021-ൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തിനുള്ള എല്ലാ വികസന, സുരക്ഷാ സഹായങ്ങളും മരവിപ്പിക്കുകയും ബാങ്കിംഗ് മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ അഫ്ഗാനിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലെത്തി. അന്നുമുതൽ പല മാനുഷിക സംഘടനകളുടെയും സഹായത്തോടെയയാണ്‌ അഫ്‌ഗാനിസ്ഥാനിൽ ജനങ്ങൾ വിശപ്പടക്കുന്നത്‌. എന്നാൽ അഫ്ഗാൻ വനിതാ എൻജിഒ ജീവനക്കാർ ജോലി നിർത്താനുള്ള ഉത്തരവ് ഉൾപ്പെടെയുള്ള താലിബാൻ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, ആഗോള പ്രതിസന്ധികൾ എന്നിവയിൽ ആശങ്കാകുലരായതിനാൽ ഇവിടേക്കുള്ള സഹായം കുറഞ്ഞു വരികയാണ്‌.


1.5 കോടി അഫ്ഗാനികൾക്ക് ഈ വർഷം ശൈത്യകാലത്ത് റേഷൻ ലഭിക്കുന്നില്ല എന്നാണ് റിപ്പോർട്ട്‌. “60 ലക്ഷത്തിലധികം ആളുകൾ ഒരു ദിവസം ഒന്നോ രണ്ടോ നേരം മാത്രമാണ്‌ ഭക്ഷണം കഴിക്കുന്നത്‌. അതും ബ്രെഡും ചായയും മാത്രമാണ്” ഹ്സിയാവോ-വെയ് ലീ പറഞ്ഞു.


അമേരിക്കൻ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം അഫ്‌ഗാനിസ്ഥാനോട്‌ വളരെ മോശം നയമാണ്‌ സ്വീകരിക്കുന്നത്‌. നിലവിലുള്ള എല്ലാ വിദേശ സഹായങ്ങൾക്കും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്‌ വെള്ളിയാഴ്ച "സ്റ്റോപ്പ്-വർക്ക്" ഓർഡർ പുറപ്പെടുവിക്കുകയും പുതിയ സഹായം താൽക്കാലികമായി നിർത്തുകയും ചെയ്തു. 2024-ൽ അമേരിക്കയുടെ 40 ശതമാനത്തിലധികം ധനസഹായം അഫ്ഗാനിസ്ഥാന്‌ ലഭിച്ചിരുന്നു. എന്നാൽ നിലവിൽ അമേരിക്ക സ്വീകരിച്ച നയം അഫ്‌ഗാനിലെ മാനുഷിക പ്രവർത്തനങ്ങളെ അത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ ഡബ്ല്യുഎഫ്പി.


സുഡാൻ, ഉക്രെയ്ൻ, ഗാസ എന്നിവിടങ്ങളിലെ ആഗോള അടിയന്തര സാഹചര്യങ്ങളും സ്ത്രീകൾക്ക് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം അഫ്ഗാനിസ്ഥാനിലേക്ക് സഹായം ഭാഗികമായി കുറയുന്നതായി പാശ്ചാത്യ നയതന്ത്രജ്ഞരും സന്നദ്ധ പ്രവർത്തകരും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home