Deshabhimani

print edition യുഎൻ പരിഷ്‌കരണം വൈകിപ്പിക്കുന്നതിൽ നിരാശ: എസ്‌ ജയശങ്കർ

s jaishankar.png
വെബ് ഡെസ്ക്

Published on Sep 26, 2026, 12:00 AM | 1 min read

ന്യൂയോർക്ക് : യുഎൻ പരിഷ്‌കരണം വൈകിപ്പിക്കുന്നതിൽ നിരാശയുണ്ടെന്ന് വിദേശ മന്ത്രി എസ് ജയശങ്കർ. യുഎൻ പരിഷ്‌കരണങ്ങളെ എതിർക്കുന്നവർ ലോക സംഘടനയെ തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക മാത്രമാണെന്നും അവർക്ക് സംഘടനയോട് യാതൊരു ആത്മാർഥതയുമില്ലെന്നും യുഎൻ പൊതുസമ്മേളനത്തോടനുബന്ധിച്ച് മന്ത്രിതല സെഷനിൽ അദ്ദേഹം പറഞ്ഞു. എല്ലാവരും ഐകകണ്ഠ്യേന അംഗീകരിച്ചാൽ മാത്രമേ പരിഷ്കരണം സാധ്യമാകൂ എന്നത്‌ ശരിയല്ല. ജനാധിപത്യ സംവിധാനത്തിൽ ഭൂരിപക്ഷാഭിപ്രായത്തിലൂടെയാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നും ജയങ്കർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home