print edition ഗാസയിലെ മസ്ജിദ് ബോംബിട്ട് തകർത്ത് ഇസ്രയേൽ

ഗാസ സിറ്റിയിലെ അഭയാര്‍ഥി ക്യാമ്പിന് സമീപത്തെ മസ്ജിദ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തപ്പോള്‍
ഗാസസിറ്റി: അഭയാർഥികൾ തിങ്ങിപാർക്കുന്ന ഗാസ സിറ്റിയിലെ വൈഎംസിഎ കെട്ടിടത്തിന് സമീപമുള്ള അൽ-മുത്തഖീൻ മസ്ജിദ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബിട്ട് തകർത്തു. നുസെയ്റാത്ത് അഭയാർഥി ക്യാമ്പിലെ തിരക്കേറിയ മാർക്കറ്റിലും വ്യോമാക്രമണം നടത്തി.
ഒരാൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. മധ്യ-–വടക്കൻ ഗാസയിലുടനീളം ഇസ്രയേൽ തുടർച്ചയായ വ്യോമാക്രമണങ്ങൾ തുടരുകയാണ്.
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാർ ഭൂമി പിടിച്ചെടുക്കൽ തുടരുകയാണ്. ജനിൻ ഗവർണറേറ്റിലെ അറാബെ, ഖബാത്തിയ, മിസില്യ പ്രദേശങ്ങളിൽ നിന്നായി 49 ഏക്കർ പലസ്‌തീൻ ഭൂമി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു.










0 comments