ബെനിനിൽ ഭീകരാക്രമണം; 54 സൈനികർ കൊല്ലപ്പെട്ടു

photo credit: X ബെനിനിന്റെ രാഷ്‌ട്രീയ ഭൂപടം
പോർട്ടോ നോവോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഭാഗത്ത് ബുർക്കിന ഫാസോ, നൈജർ അതിർത്തികൾക്ക് സമീപം കഴിഞ്ഞയാഴ്‌ചയാണ് ആക്രമണമുണ്ടായത്.
ഏതാനും വർഷങ്ങളായി വടക്കൻ ബെനിനിൽ തീവ്രവാദപ്രവർത്തനം ആരംഭിച്ചതിനുശേഷം ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് സർക്കാർ സമ്മതിച്ചു. എട്ട് സൈനികർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു അധികൃതർ മുമ്പ് പറഞ്ഞിരുന്നത്.
മാലി ആസ്ഥാനമായ അൽ-ഖായ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽമുസ്ലിമീൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കൻ മേഖലയിലെ രണ്ട് സൈനിക പോസ്റ്റുകളിൽ നടത്തിയ ആക്രമണത്തിൽ 70 സൈനികരെ കൊലപ്പെടുത്തിയതായാണ് ഭീകരർ അവകാശപ്പെടുന്നത്.









0 comments