ഇന്ത്യയുമായി സമഗ്ര സംഭാഷണത്തിന് തയ്യാറെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്
കശ്‌മീർ ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ചചെയ്യാൻ ഇന്ത്യയുമായി സമഗ്ര സംഭാഷണത്തിന് തയ്യാറെന്ന് പാകിസ്ഥാൻ. ചർച്ച കശ്‌മീരിനെക്കുറിച്ചു മാത്രമാവില്ലെന്ന് പാക് വിദേശമന്ത്രി ഇഷാഖ് ദർ പറഞ്ഞു. പാക് അധിനിവേശ കശ്‌മീർ തിരിച്ചെടുക്കൽ, ഭീകരത എന്നിവയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തൂ എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ചർച്ച ഏതെങ്കിലും ഒറ്റ അജൻഡയിൽ മാത്രമായി നടക്കില്ലെന്ന് പാകിസ്ഥാൻ തുടക്കംമുതൽ വ്യക്തമാക്കിയിരുന്നതായി ഉപപ്രധാനമന്ത്രി കൂടിയായ ദർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാകിസ്ഥാൻ മധ്യസ്ഥതയ്‌ക്ക് അഭ്യർഥച്ചിട്ടില്ല.
എന്നാൽ, നിഷ്‌പക്ഷ വേദിയിൽ കൂടിക്കാഴ്‌ച വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ, കൂടിക്കാഴ്‌ചക്ക് തയ്യാറാണെന്ന് താൻ പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുമായി വെടിനിർത്തലിന് അമേരിക്ക ആവശ്യപ്പെട്ടതായും ദർ പറഞ്ഞു.










0 comments