print edition ഇറാഖിൽ വീണ്ടും അൽ സുഡാനി

ബാഗ്ദാദ്
ഇറാഖ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മൊഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിലുള്ള പുനർനിർമാണ, വികസന സഖ്യത്തിന് വിജയം. സുഡാനിയുടെ ഫുറാതൈൻ പ്രസ്ഥാനം നാൽപ്പതിനും അൻപതിനും ഇടയിൽ സീറ്റ് നേടിയെന്നാണ് വിവരം. അന്തിമ ഫലം പുറത്തുവന്നിട്ടില്ല.
329 അംഗ പാർലിമെന്റിൽ ഒരു രാഷ്ട്രീയപാർടിക്കും ഒറ്റയ്ക്ക് ഭരിക്കാന് ഭൂരിപക്ഷമില്ല. സുഡാനിയുടെ നേതൃത്വത്തിലുള്ള പുനർനിർമ്മാണ, വികസന സഖ്യസർക്കാർ തന്നെ അധികാരത്തിൽ വരും.









0 comments