ഇറാന്‍റെ ഇന്‍റലിജന്‍സ് മന്ത്രിയെ വധിച്ചെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍

ടെഹ്റാന്‍ : ഇറാന്‍ ഇന്‍റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖതിബിനെ വധിച്ചതായി ഇസ്രയേല്‍. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിലാണ് ഇസ്മയില്‍ ഖതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്സ് അവകാശപ്പെട്ടു. അതേസമയം, മരണവാര്‍ത്തയെക്കുറിച്ച് ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്‍റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, ബ്രിഗേഡിയര്‍ ജനറല്‍ ഗൊലാംറേസ സുലൈമാനി എന്നിവരെ കൊലപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഇന്‍റലിജന്‍സ് മന്ത്രിയെ വധിച്ചിരിക്കുന്നതെന്നും കാട്സ് പറഞ്ഞു. ഇറാന്‍റെ ഉന്നത നേതാക്കളെ പ്രത്യേക അനുമതിയില്ലാതെ വധിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് ബെന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയിട്ടുണ്ടെന്നും കാട്സ് കൂട്ടിച്ചേര്‍ത്തു.
ഇന്‍റലിജെന്‍സ് മന്ത്രി, ജുഡീഷ്യറി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷിയ പണ്ഡിതനാണ് ഇസ്മയില്‍ ഖതിബ്. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഇറാന്‍റെ മൂന്നാമത്തെ പ്രമുഖ നേതാവാണ് ഇസ്മയില്‍ ഖതിബ്.










0 comments