സംഘർഷത്തിന് മുതിര്‍ന്നാല്‍ ഇതുവരെ കാണാത്ത സൈനിക നീക്കമുണ്ടാകും; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

തെഹ്റാൻ : പുതിയൊരു സംഘർഷത്തിന് യുഎസ് മുതിർന്നാൽ ഇന്നുവരെ കാണാത്ത പുതിയ ആയുധങ്ങളും സൈനിക തന്ത്രങ്ങളും ഉപയോഗിച്ച് നേരിടുമെന്ന് ഇറാൻ. മുൻപ് ലക്ഷ്യമിടാത്ത പുതിയ സ്ഥലങ്ങളിലേക്ക് ആക്രമണം നടത്തുമെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു.
ദീർഘകാല ഏറ്റുമുട്ടലിന് ഇറാൻ തയ്യാറാണെന്നും രാജ്യത്തിന്റെ പ്രതിരോധ രീതിയിലും പ്രത്യാക്രമണത്തിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നും ഐആർജിസി വക്താവ് ഹുസൈൻ മുഹബ്ബി പറഞ്ഞു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. യുദ്ധക്കളത്തിലേക്ക് ഞങ്ങൾ പുതിയ ആയുധങ്ങൾ കൊണ്ടുവരും. അത് കണ്ട് ലോകം അത്ഭുതപ്പെടും. യുദ്ധത്തിന്റെ ഭൂപടം തന്നെ മാറ്റിയെഴുതുന്ന തരത്തിലാകും ആക്രണം, ഹുസൈൻ മുഹബ്ബി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുണ്ടെന്ന് അവകാശപ്പെട്ടിട്ടും തന്ത്രപ്രധാന ജലപാതയായ ഹുർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ യുഎസിന് സാധിച്ചില്ലെന്നും ഐഐആർജിസി വക്താവ് കൂട്ടിച്ചേർത്തു.









0 comments