print edition എണ്ണവില വർധന യുഎസിനും ആശങ്ക

വാഷിങ്‌ടൺ: ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നതും രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതും വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ഭയത്തിൽ ട്രംപ് ഭരണകൂടം. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ അവകാശപ്പെടുന്നുണ്ടെങ്കിലും, വൈറ്റ് ഹൗസ് ഇതുവരെ അതിൽ കൃത്യത പറയാത്തതിൽ റിപ്പബ്ലിക്കൻ പാർടിക്കുള്ളിൽ വലിയ ആശങ്കയ്ക്ക് കാരണമായി.
യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന ട്രംപിന്റെ നിലപാട് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. വരും ദിവസങ്ങളിൽ ഇന്ധനവിലയിലും പാചകവാതക നിരക്കിലും കുറവുണ്ടാകാൻ സാധ്യതയില്ല.
നവംബറിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കാനിരിക്കെ, ജീവിതച്ചെലവ് വർധിക്കുന്നത് വോട്ടർമാരെഎതിരാക്കുമെന്നാണ് റിപ്പബ്ലിക്കന്മാരുടെ ആശങ്ക.










0 comments