ഹോർമുസില്‍ പുതിയ കപ്പൽ പാത ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാന്‍

തെഹ്റാൻ : ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഒമാനുമായി ധാരണയിലെത്തിയ പുതിയ കപ്പൽ റൂട്ട് ഉടൻ പ്രഖ്യാപിക്കുമെന്നും ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി പറഞ്ഞു.
ഗൾഫ് മേഖലയിലെ ചില ഭാഗങ്ങളും പുതിയ മേഖലയിൽ ഉൾപ്പെടുമെന്നും അതിലേക്ക് പ്രവേശിക്കുന്ന ഏത് കപ്ലും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും റെസായി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെയും ഇറൻ എണ്ണ ടാങ്കറുകൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഇറാന്റെ സുരക്ഷയ്ക്കെതിരായ ഏത് ആക്രമണത്തിനും ശക്തവും വേദനാജനകവുമായ മറുപടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഗാലിബഫ് മുന്നറിയിപ്പ് നൽകി.
അതേസമയം, ഇറാനിയൻ എണ്ണ കയറ്റുമതി തടയാനായി അമേരിക്ക നടപ്പാക്കി വരുന്ന ഉപരോധത്തിന്റെ സ്ഥാനം എവിടെയാണെന്ന് ഇറാൻ വ്യക്തമാക്കിയിട്ടില്ല. ഇറാൻ തീരങ്ങളിൽ ആഴ്ചകളായി തുടരുന്ന ഈ ഉപരോധത്തിന് പിന്തുണയുമായി 20 ലധികം യുദ്ധക്കപ്പലുകൾ രംഗത്തുണ്ടെന്ന് യുഎസ് സൈന്യം അറിയിച്ചു. ഞായറാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 92 വാണിജ്യ കപ്പലുകൾ ഉപരോധത്തെ തുടർന്ന് വഴിതിരിച്ചുവിടുകയും മൂന്നെണ്ണം തടയുകയും ചെയ്തിട്ടുണ്ട്.









0 comments