ഖലിബാഫ് ഇറാൻ സ്പീക്കർ; തെരഞ്ഞെടുക്കപ്പെടുന്നത് ഏഴാം തവണ

മുഹമ്മദ് ബാഗർ ഖലിബാഫ്
തെഹ്‌റാൻ: ഇറാൻ പാർലമെന്റ് സ്പീക്കറായി മുഹമ്മദ് ബാഗർ ഖലിബാഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഏഴാം തവണയാണ് ഖലിബാഫ് ഇറാൻ സ്പീക്കറാകുന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ആകെ രേഖപ്പെടുത്തിയ 271 വോട്ടുകളിൽ 235 വോട്ടുകൾ നേടിയാണ് അദ്ദേഹത്തിന്റെ വിജയം.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ ഇറാനു വേണ്ടി നേതൃത്വം നൽകുന്ന വ്യക്തിയാണ് ഖലിബാഫ്. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
കടലിടുക്കുകൾ തുറക്കുന്നതുമായും ആണവ വിഷയങ്ങളിലെ സമയപരിധിയുമായും ബന്ധപ്പെട്ട് ഗൗരവകരമായ ചർച്ചകളാണ് നടക്കുന്നത്. എന്നാൽ, ഒരു കരാറിലെത്താൻ അമേരിക്ക തിടുക്കം കാണിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇരുപക്ഷവും തമ്മിൽ ഒരു ഔദ്യോഗിക കരാർ ഉണ്ടാകുന്നത് വരെ ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന യുഎസ് ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കുന്നതിലാണ് പ്രധാന ശ്രദ്ധയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. ഈ ഘട്ടത്തിൽ ആണവ വിഷയത്തിലെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments