ad
Deshabhimani

അമേരിക്കയുടെ സമാധാന നിർദേശം; 'അനുയോജ്യമായ സമയത്ത്' മറുപടി നൽകുമെന്ന് ഇറാൻ

US Iran Coflicts

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 10, 2026, 06:25 AM | 1 min read

തെഹ്‌റാൻ : അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർ​ദേശങ്ങളോട് ഇറാൻ ജനതക്ക് ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആരംഭിച്ച യുദ്ധം മാസങ്ങളായി തുടരുന്ന പശ്ചാത്തലത്തിലാണ് സമാധാന നീക്കങ്ങളെക്കുറിച്ചുള്ള പ്രതികരണം.


അമേരിക്കൻ ഉദ്യോഗസ്ഥരിൽ നിന്നുള്ള നിർദേശങ്ങൾ ഇപ്പോൾ പരിശോധിച്ചു വരികയാണെന്നും അതിനുള്ള മറുപടി തയ്യാറാക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ സ്ഥിരീകരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിലാണ് തങ്ങളുടെ പ്രാഥമിക ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ അമേരിക്കക്ക് കൈമാറിയ 14 ഇന പദ്ധതിയിൽ ഊന്നിയാണ് ചർച്ചകൾ മുന്നോട്ട് പോകുന്നത്. യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിലുമാണ് ഇപ്പോൾ ചർച്ചകൾ കേന്ദ്രീകരിക്കുന്നത്.


ഇറാനിൽ പ്രധാന തീരുമാനമെടുക്കുന്ന വിഭാഗങ്ങളായ ഐആർജിസി, ഉന്നത നയതന്ത്രജ്ഞർ, പാർലമെന്റ് അംഗങ്ങൾ, ചർച്ചാ സംഘം എന്നിവർ അമേരിക്കയുടെ നിർദേശങ്ങൾ വിശദമായി വിലയിരുത്തി വരികയാണ്. ഈ ചർച്ചകൾക്ക് ഒടുവിൽ ഇറാന്റെ പരമോന്നത നേതാവിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ മറുപടി നൽകൂ. മറുപടി നൽകുന്നതിനായി കൃത്യമായ തീയതി ഇറാൻ സൂചിപ്പിച്ചിട്ടില്ലെങ്കിലും ഇറാൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തീരുമാനമായിരിക്കും ഉണ്ടാകുകയെന്ന് ഇസ്മായിൽ ബഖാഇ കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home