ad
Deshabhimani

print edition ഗൾഫിലെ അലുമിനിയം 
കമ്പനികളിലേക്ക്‌ ആക്രമണം

bahrain flag
avatar
അനസ് യാസിന്‍

Published on Mar 30, 2026, 04:23 AM | 1 min read

മനാമ: അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയം (ഇജിഎ), ബഹ്‌റൈനിലെ അലുമിനിയം ബഹ്‌റൈന്‍ (അല്‍ബ) എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ക്കുനേരെ ഇറാന്റെ ആക്രമണം. ശനി പുലര്‍ച്ചെ ഇജിഎയ്‌ക്കുനേരെ നടന്ന ആക്രമണത്തില്‍ ഖലീഫ ഇക്കണോമിക് സോണിലെ അല്‍ തവീല സൈറ്റിന് കാര്യമായ നാശനഷ്‌ടമുണ്ടായെന്ന്‌ കമ്പനി അറിയിച്ചു. മിസൈല്‍ അവശിഷ്ടം പതിച്ച് മൂന്നിടങ്ങളില്‍ തീപിടിത്തമുണ്ടായി. അഞ്ച് ഇന്ത്യക്കാരടക്കം ആറ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.


അല്‍ബ പ്ലാന്റിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതായി കമ്പനി അറിയിച്ചു. മേഖലയിലെ മൊത്തം അലുമിനിയം ഉല്‍പ്പാദനത്തിന്റെ എട്ട് ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് ഇജിഎയും അല്‍ബയുമാണ്. ലോകത്തെ അഞ്ചാമത്തെ വലിയ അലുമിനിയം ഉല്‍പ്പാദകരായ ഇജിഎയെ ലക്ഷ്യംവച്ചത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. തങ്ങളുടെ സ്റ്റീല്‍ പ്ലാന്റുകള്‍ ലക്ഷ്യമിട്ട അമേരിക്കയും ഇസ്രയേലിനുമുള്ള മറുപടിയാണിതെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.ബഹ്‌റൈനില്‍ വൈകിട്ട് ആറ്‌ മുതല്‍ പുലര്‍ച്ചെ നാലുവരെ കടലില്‍ പോകുന്നതിന് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home