print edition ഇറാനിൽനിന്ന് അന്താരാഷ്‌ട്ര വിമാനസർവീസ് ഇന്നുമുതൽ

തെഹ്‌റാൻ: യുദ്ധത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇറാനിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. വടക്കുകിഴക്കൻ ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഇറാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 28-ന് ഇസ്രയേലുമായും അമേരിക്കയുമായും യുദ്ധം ആരംഭിച്ചതോടെയാണ് ഇറാൻ തങ്ങളുടെ വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയത്. മഷാദ് വിമാനത്താവളത്തിൽ നിന്നും അന്താരാഷ്ട്ര യാത്രക്കാർക്കുള്ള വിമാന സർവീസുകൾ നടത്താൻ അനുമതി നൽകിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.










0 comments