ad
Deshabhimani

'നിന്റെ നശിച്ച നാട്ടിലേക്ക് തിരിച്ചുപോ' കാനഡയിൽ ഇന്ത്യൻ തൊഴിലാളിക്കെതിരെ വംശീയ അധിക്ഷേപം

canadaracism
വെബ് ഡെസ്ക്

Published on Oct 27, 2025, 07:46 PM | 1 min read

ഒന്റാറിയോ: കാനഡയിൽ ഇന്ത്യൻ തൊഴിലാളിക്കെതിരെ വംശീയ അധിക്ഷേപം. ഓക്ക്‌വില്ലെയിലെ മക്ഡൊണാൾഡ് ഔട്ട്ലെറ്റിലാണ് സംഭവം. നിന്റെ നാശം പിടിച്ച രാജ്യത്തേക്ക് തിരിച്ചുപോ, വൃത്തികെട്ട ഇന്ത്യക്കാരാ... എന്ന് കാനഡക്കാരൻ ആക്രോശിക്കുന്നത് വിഡിയോയിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, രാജ്യത്ത് വർധിച്ചുവരുന്ന വംശീയതയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.


അവിടെയുണ്ടായിരുന്ന സ്ത്രീ ഇത് ചോദ്യം ചെയ്തപ്പോൾ, അക്രമി കൂടുതൽ പ്രകോപിതനാവുകയും വംശീയ അധിക്ഷേപം ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.


സംഭവത്തോട് സമൂഹമാധ്യമങ്ങളിൽ ശക്തമായ വിമർശനമുയരുകയാണ്. "ഇത് ഭയങ്കരമാണ്. ഇത് എന്റെ ജന്മദേശമാണ്. നമ്മുടെ സമൂഹത്തിൽ ഇതിന് സ്ഥാനമില്ല. ഇത് നമുക്കെല്ലാം നാണക്കേട്. അവരെ ധൈര്യത്തോടെ നേരിട്ട തൊഴിലാളിക്ക് അഭിനന്ദനം എന്നായിരുന്നു ഒരാൾ കുറിച്ചത്.


"എല്ലാ വെള്ളക്കാരും ഇങ്ങനെയല്ല. ഞങ്ങളിൽ പലരും തുല്യമായി വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്. അതേസമയം, ഈ വിഡിയോയിലെ യുവാവ് സ്വന്തം 'നേറ്റീവ്' കാർഡ് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല, ഇയാളെ കണ്ടാൽ കാനഡക്കാരൻ ആണെന്ന് തോന്നുന്നില്ല. എന്തായാലും ആ സ്ത്രീ ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നു. എങ്കിൽ താനിവിടെ ജോലി ചെയ്യുമോ എന്ന്. അപ്പോൾ അവൻ ഇല്ല എന്ന് പറയുന്നും ഉണ്ട്. എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home