ad
Deshabhimani

നയാ​ഗ്രയിൽ ഇന്ത്യൻ വംശജയായ 22 കാരി കൊല്ലപ്പെട്ടു

Student

കൊല്ലപ്പെ‌ട്ട വിധി കൽപ്പേഷ്ഭായ് മേഘാനി (ഇടത്) Photo: X

വെബ് ഡെസ്ക്

Published on May 28, 2026, 03:47 PM | 1 min read

നയാ​ഗ്ര: കാനഡയിലെ നയാ​ഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കനേഡിയൻ പൊലീസ് കൊലപാതകത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. റിപ്പോർടുകൾ പ്രകാരം മെയ് 15 നാണ് കൊലപാതകം നടന്നത്.





കഴിഞ്ഞ നാല് വർഷമായി കാനഡയിൽ താമസിക്കുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു. അതേസമയം കൊലപാതകത്തിലേയ്ക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല. വിദ്യാർഥിയുടെ കൊലപാതകം കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ആക്രമണങ്ങൾ, വെടിവെപ്പുകൾ, അപകടങ്ങൾ, മറ്റ് ദുരൂഹ സാഹചര്യങ്ങൾ എന്നിവയിലായി നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ മരിച്ചിരുന്നു. പിന്നാലെയാണ് മറ്റൊരു വിദ്യാർഥി കൂടി ദാരുണമായി കൊല്ലപ്പെട്ടത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home