ad
Deshabhimani

ലണ്ടണില്‍ കത്തിക്കുത്ത്; ഇന്ത്യൻ വംശജന് ദാരുണാന്ത്യം

london
വെബ് ഡെസ്ക്

Published on Jun 14, 2026, 04:06 PM | 1 min read

ലണ്ടൺ : ലണ്ടണിലെ സൗത്താളിൽ നടന്ന കത്തിക്കുത്ത് ആക്രമണത്തിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം. 26കാരനായ ​ഗർഭീജ് സിങ്ങാണ് കൊല്ലപ്പെട്ടത്.


ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജൂൺ 10 പുലർച്ചെയോടെയാണ് കത്തിക്കുത്ത് നടന്നത്. സൗത്താളിലെ നോർത്ത് റോഡും ഡോർമേഴ്സ് വെൽസ് ലൈനും ചേരുന്നിടത്തായിരുന്നു ആക്രമണം. ലണ്ടൻ ആംബുലൻസ് സർവീസ് നൽകിയ വിവരത്തിൽ സ്ഥലത്തെത്തിയ പൊലീസും ആരോ​ഗ്യ പ്രവർത്തകരും പരിക്കേറ്റ നിലയിൽ രണ്ട് പുരുഷന്മാരെ കണ്ടെത്തി. ഇവരിൽ ഗർഭീജ് സിങ്ങിന് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുാവാവ് മരിച്ചത്.


കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 20നും 30നും ഇടയിൽ പ്രായമുള്ള ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ പിന്നീട് വെറുതെവിടുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home