ad
Deshabhimani

ഇന്ത്യൻ കപ്പലുകൾക്ക് ഇളവ്; രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഹോർമൂസ് കടക്കും

Indian tanker.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 12:54 PM | 1 min read

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും ഹോർമൂസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി യാത്ര തുടരും. കഴിഞ്ഞ 24 മണിക്കൂറായി ഈ പാതയിലൂടെയുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി തടസ്സപ്പെട്ട സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകിയതായാണ് സൂചന.


യുഎഇയിലെ ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുള്ള 'പൈൻ ഗ്യാസ്', 'ജഗ് വസന്ത്' എന്നീ ഇന്ത്യൻ ടാങ്കറുകളാണ് ഹോർമൂസ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നത്. ഇറാൻ-അമേരിക്ക യുദ്ധം പശ്ചാത്തലമാക്കി ഹോർമൂസ് കടലിടുക്ക് വഴി ചരക്കുനീക്കം അനുവദിക്കില്ലെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


ഇതോടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനത്തോളം തടസ്സപ്പെടുകയും നൂറുകണക്കിന് കപ്പലുകൾ കടലിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പരിഗണിച്ച് ടാങ്കറുകൾക്ക് കടന്നുപോകാൻ അനുമതി ലഭിച്ചേക്കും.


കഴിഞ്ഞ ആഴ്ചയും രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകളെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിരുന്നു. കപ്പലുകളുടെ യാത്ര പുനരാരംഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എങ്കിലും സുരക്ഷാ കാരണങ്ങളാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.


ഇന്ത്യയുടെ ആഭ്യന്തര പാചകവാതക വിതരണത്തിൽ ഈ കപ്പലുകളുടെ വരവ് നിർണ്ണായകമാണ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ടാങ്കറുകൾക്ക് ലഭിക്കുന്ന ഈ ഇളവ് വലിയ ആശ്വാസമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home