ad
Deshabhimani

print edition ഇന്ത്യയുമായുള്ള വ്യാപാര കരാറിലേക്ക്‌ 
കൂടുതൽ അടുത്തെന്ന്‌ അമേരിക്ക

Indian  American
വെബ് ഡെസ്ക്

Published on May 07, 2026, 02:20 AM | 1 min read

ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പുവെയ്‌ക്കുന്നതിലേക്ക്‌ ഇന്ത്യയും യുഎസും വളരെ അടുത്തുവെന്ന്‌ അമേരിക്കൻ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്‌റ്റഫർ ലാൻഡ‍ൗ പറഞ്ഞു. അവസാന കടമ്പ ഇനിയും കടക്കേണ്ടതുണ്ടെന്നും പൊതുചടങ്ങിൽ അദ്ദേഹം പറഞ്ഞു.


ഇന്ത്യ അടക്കം 16 രാജ്യങ്ങളിലെ വിവിധ നിർമാണ മേഖലകളിൽ നടന്നുവരുന്ന തൊഴിൽ ചൂഷണം അടക്കമുള്ള വിഷയങ്ങൾ യുഎസ്‌ വ്യാപാര പ്രതിനിധി വെള്ളിയാഴ്‌ച പരിഗണിക്കുന്നുണ്ട്‌.


ഉഭയകക്ഷി വ്യാപാര കരാറിന്റെ ചട്ടക്കൂടിന്‌ ഫെബ്രുവരി രണ്ടിന്‌ ഇന്ത്യയും യുഎസും രൂപം നൽകിയിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ 18 ശതമാനത്തിലേക്ക്‌ കുറച്ചുകൊണ്ടായിരുന്ന ചട്ടക്കൂട്‌. എന്നാൽ ചട്ടക്കൂട്‌ പുറത്തുവന്നതിനുശേഷം യുഎസ്‌ സുപ്രീംകോടതി നടത്തിയ ഇടപെടലോടെ തീരുവനിരക്കിൽ വീണ്ടും മാറ്റം വന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പൊതുവായ ഇറക്കുമതി തീരുവ 10 ശതമാനത്തിലേക്ക്‌ താഴ്‌ന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home