ad
Deshabhimani

റോഡ് വൃത്തിയാക്കാനും എന്താ സ്പീഡ്! പൊടിപോലുമില്ല; വൈറലായി ചൈനയിലെ സ്ട്രീറ്റ് സ്വീപ്പർ

High-speed road sweeper in China.

Screengrab

വെബ് ഡെസ്ക്

Published on Jun 16, 2026, 05:48 PM | 1 min read

ബീജിങ്: റോഡുകൾ അതിവേ​ഗം വൃത്തിയാക്കുന്നതിന് ചൈനയിൽ ഉപയോ​ഗിക്കുന്ന യന്ത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യന്ത്രത്തിന്റെ വേഗതയും കാര്യക്ഷമതയും രൂപവുമാണ് ശ്രദ്ധേയമായ ഘടകകങ്ങൾ.


ഓട്ടോമേറ്റഡ് (സ്വയം പ്രവർത്തിക്കുന്ന) സ്ട്രീറ്റ് സ്വീപ്പർ ആണ് റോഡുകൾ വൃത്തിയാക്കാൻ ഉപയോ​ഗിക്കുന്ന യന്ത്രം. ഇത് ഹൈവേയിലൂടെ നീങ്ങുന്നതും, അതേസമയം തന്നെ ചുറ്റുമുള്ള ഗതാഗതത്തിന് യാതൊരുവിധ തടസ്സവും വരുത്താതെ പൊടി, അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ ശേഖരിക്കുന്നതും വീഡിയോകളിൽ കാണാം.





"ചൈനയിലെ ഹൈ-സ്പീഡ് റോഡ് സ്വീപ്പർ. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പ്രവർത്തിക്കുന്ന ഈ യന്ത്രം, ഗതാഗത തടസ്സം സൃഷ്ടിക്കാതെ സെക്കൻഡുകൾക്കുള്ളിൽ ലോഹഭാഗങ്ങൾ, കല്ലുകൾ, വലിപ്പമേറിയ അവശിഷ്ടങ്ങൾ എന്നിവ വൃത്തിയാക്കുന്നു."- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു.







ദൈനംദിന ജീവിതത്തിലെ വിവിധ മേഖലകളിൽ ചൈന റോബോട്ടുകളെ വിന്യസിക്കാറുണ്ട്. മനുഷ്യരൂപത്തിലുള്ള റോബോട്ടുകളെ ഫാക്ടറികളിൽ പാഴ്സലുകൾ തരംതിരിക്കാനും, ചുമക്കാനും, കൃത്യമായി പ്രോഗ്രാം ചെയ്ത ജോലികൾ ചെയ്യാനും ഇവ ഉപയോ​ഗിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home