ad
Deshabhimani

പാക്കിസ്ഥാനിൽ സർക്കാർ ജീവനക്കാർ മരിച്ചാൽ ബന്ധുവിന് ജോലിയില്ല; ആശ്രിത നിയമനം റദ്ദാക്കി

Pakisthan
വെബ് ഡെസ്ക്

Published on Feb 09, 2025, 10:16 AM | 1 min read

ഇസ്‌ലാമാബാദ് : സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമനം പാക്കിസ്ഥാൻ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് സർക്കാർ നടപടി. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.


മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന നിയമപാലകരുടെ കുടുംബാംഗങ്ങൾക്ക് വിധി ബാധകമല്ല. സുപ്രീം കോടതിയുടെ വിധിക്ക് മുൻപ് നടത്തിയ നിയമനങ്ങളെയും വിധി ബാധിക്കില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home