ad
Deshabhimani

അനധികൃത കുടിയേറ്റം: യുഎസിൽ നിന്ന്‌ ഈ വർഷം തിരിച്ചയച്ചത്‌ 1080 പേരെ

illigal migration
വെബ് ഡെസ്ക്

Published on May 29, 2025, 10:12 PM | 1 min read

ന്യൂഡൽഹി : യുഎസിൽ നിന്ന്‌ ഈ വർഷം ഇതുവരെ 1080 ഇന്ത്യാക്കാരെയാണ്‌ അനധികൃത കുടിയേറ്റക്കാരെന്ന്‌ കണ്ടെത്തി തിരിച്ചയച്ചതെന്ന്‌ വിദേശകാര്യ വക്താവ്‌ രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇതിൽ 62 ശതമാനം പേരും സാധാരണ യാത്രാവിമാനങ്ങളിലാണ്‌ മടങ്ങിയെത്തിയതെന്നും വക്താവ്‌ അറിയിച്ചു.


അഫ്‌ഗാൻ പൗരൻമാർക്കുള്ള വിസാ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ വരുത്തി. ആറ്‌ വിഭാഗക്കാർക്ക്‌ വിസ അനുവദിക്കും. ചികിൽസയ്‌ക്ക്‌ എത്തുന്നവർ, അവർക്ക്‌ കൂട്ടുനിൽക്കുന്നവർ, വിദ്യാർത്ഥികൾ, യുഎൻ നയതന്ത്രഞ്‌ജർ, ബിസിനസുകാർ, മറ്റ്‌ ആവശ്യക്കാർ എന്നിവർക്കാണ്‌ വിസ അനുവദിക്കുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home