'പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും'; മകന്‍റെ വിവാഹ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന നല്‍കി ട്രംപ്

ഡോണൾഡ് ട്രംപ് | image: AFP
വാഷിങ്ടൺ: മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തനിക്ക് ചെയ്ത് തീർക്കാൻ ഇറാനെന്ന മറ്റൊരു കാര്യമുണ്ടെന്നും ട്രംപ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
തന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറുടെ വിവാഹവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി. 'ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ എനിക്കതിന് സമയമില്ല. എനിക്ക് ഇറാൻ എന്നൊരു കാര്യമുണ്ട്. വിവാഹത്തിൽ പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും. ഞാൻ പങ്കെടുത്തില്ലെങ്കിലും, കൊല്ലപ്പെടും. എന്തായാലും വ്യജ വാർത്തകൾ പ്രചരിക്കും', ട്രംപ് പറഞ്ഞു. സംഘർഷത്തിന്റെ ഈ സമയത്ത് ഞാൻ കല്ല്യണത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ അത് എങ്ങനെ ചിത്രീകരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായി. ട്രംപ് മാധ്യമങ്ങളെ പരിഹസിച്ചതാണെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇറാൻ യുദ്ധം വൈറ്റ് ഹൗസിനെ എത്രത്തോളം പ്രതിസന്ധിയിലാക്കി എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് മറ്റുള്ളവർ പറഞ്ഞു. ഈ വാരാന്ത്യത്തിലാണ് 48കാരനായ ഡോണൾഡ് ട്രംപ് ജൂനിയറുടെ വിവാഹം.










0 comments