ad
Deshabhimani

കനത്ത വരൾച്ച: ഹംഗറിയിൽ ആണവനിലയം അടച്ചുപൂട്ടുന്നു, രാജ്യം ഊർജ്ജ പ്രതിസന്ധിയിലേക്ക്

Hungary

ഹംഗറിയിലെ പാക്സ് ആണവനിലയം| Photo: GettyImages

വെബ് ഡെസ്ക്

Published on Aug 02, 2026, 09:12 AM | 1 min read

ബുഡാപെസ്റ്റ് : കനത്ത വരൾച്ചയെ തുടർന്ന് ഡാന്യൂബ് നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഹംഗറിയിലെ ഏക ആണവനിലയമായ 'പാക്സ്' പൂർണമായും അടച്ചുപൂട്ടുന്നു. നാല് റിയാക്ടറുകൾ തണുപ്പിക്കുന്നതിന് ആവശ്യമായ വെള്ളം ലഭിക്കാത്തതിനെ തുടർന്നാണ് ചരിത്രത്തിലാദ്യമായി 44 വർഷം പഴക്കമുള്ള ഈ ആണവനിലയത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നത്.


രാജ്യത്തിന്റെ ആകെയുള്ള വൈദ്യുതി ഉൽപ്പാദനത്തിന്റെ 40 ശതമാനത്തിലധികവും നൽകുന്ന 2,000 മെഗാവാട്ട് ശേഷിയുള്ള നിലയം അടയ്ക്കുന്നതോടെ ഹംഗറി ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടേണ്ടി വരും. കടുത്ത ചൂടും വരൾച്ചയും മൂലം നദിയിലെ ജലനിരപ്പ് ഉയരാൻ ആഴ്ചകളെടുക്കുമെന്നതിനാൽ വൈദ്യുതിക്കായി അയൽ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.


ഊർജ്ജ പ്രതിസന്ധി മറികടക്കാൻ വാഹന നിർമാണ ശാലകളും ബാറ്ററി പ്ലാന്റുകളും ഉൾപ്പെടെയുള്ള വൻകിട വ്യവസായ സ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളെ ഇത് ബാധിക്കാതിരിക്കാനുള്ള അടിയന്തര പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.


കനത്ത വരൾച്ച രാജ്യത്തെ കുടിവെള്ള വിതരണത്തെയും കൃഷിയെയും സാരമായി ബാധിച്ചു. കഴിഞ്ഞ ദിവസം ബുഡാപെസ്റ്റിന് സമീപമുള്ള സെന്റെന്ദ്രെ വിനോദസഞ്ചാര നഗരത്തിൽ കുടിവെള്ള വിതരണം തടസപ്പെട്ടതിനെ തുടർന്ന് സൈന്യമെത്തിയാണ് ജനങ്ങൾക്ക് കുടിവെള്ളം നൽകിയത്. യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും വൻതോതിലുള്ള സാമ്പത്തിക-ഊർജ്ജ പ്രതിസന്ധിക്കാണ് വഴിവെക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home