ad
Deshabhimani

ചെങ്കടലില്‍ മുന്നേറ്റം തുടര്‍ന്ന് ഹൂതികള്‍; തന്ത്രപ്രധാനമായ ഹനിഷ് ദ്വീപുകൾ പിടിച്ചെടുത്തു

haouthi.
വെബ് ഡെസ്ക്

Published on Sep 14, 2026, 06:42 PM | 1 min read

റിയാദ് : ചെങ്കടലിലെ തന്ത്രപ്രധാനമായ ഗ്രേറ്റർ ഹനിഷ്, ലെസർ ഹനിഷ് ദ്വീപുകൾ പിടിച്ചെടുത്തതായി അവകാശപ്പെട്ട് ഹൂതികൾ. ഇതോടെ അന്താരാഷ്ട്ര കപ്പൽപാതയായ ബാബ് അൽ മന്ദബ് മേഖലയിൽ ഹൂതികളുടെ നിയന്ത്രണം കൂടുതൽ ശക്തമായി. ചെങ്കടൽ തീരത്ത് വൻ മുന്നേറ്റമാണ് ഇപ്പോൾ ഹൂതികൾ നടത്തുന്നത്.


ബാബ് അല്‍-മന്ദബ് കടലിടുക്കിലെ പ്രധാന തുറമുഖ നഗരവും ഒരു ദ്വീപും കഴിഞ്ഞ ആഴ്ച വിമതര്‍ പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിലെ വ്യോമതാവളത്തിന് നേരെയും ഹൂതികൾ മിസൈൽ ആക്രമണം നടത്തി. സൗദിയിലെ തെക്കൻ ​ന​ഗരമായ ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതായാണ് ഹൂതികൾ അവകാശപ്പെടുന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോ​ഗിച്ചായിരുന്നു ആക്രമണം. യമനിൽ സൗദി നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് നിലവിലെ ആക്രമണമെന്നാണ് ഹൂതികൾ പറയുന്നത്.


അതേസമയം, ഹോർമുസ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനിൽ നടക്കാനിരുന്ന ഇറാനും ​ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ചർച്ച മാറ്റിവെച്ചു. ഇറാഖ് ഒഴികെയുള്ള രാജ്യങ്ങളുടെ ആവശ്യത്തെ തുടർന്നാണ് യോഗം മാറ്റിവെച്ചതെന്നാണ് റിപ്പോർട്ട്. ചർച്ചയ്ക്ക് പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home