print edition ഹൂതി ആക്രമണഭീതിയിൽ സൗദി

ഹൂതി ആക്രമണത്തെത്തുടർന്ന് റിയാദിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ ധാക്ക വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ
മനാമ/റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈലാക്രമണങ്ങളെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും 17വരെ നിർത്തിവച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുശൈത്തിനും അബഹയ്ക്കും നേരെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർത്തതായി സഖ്യസേന അറിയിച്ചു.
തുടർച്ചയായ രണ്ടു ദിവസങ്ങളിൽ റിയാദ് വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 300 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മലയാളിയും ഉൾപ്പെടുന്നു.
അതേസമയം, സൗദിയുടെ നിഘണ്ടുവിൽ ഭയത്തിന് സ്ഥാനമില്ലെന്ന് സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസിസ് ബിൻ സൽമാൻ പ്രതികരിച്ചു. സൗദിക്ക് പിന്തുണയായി അമേരിക്ക നേരിട്ട് സൈനികമായി ഇടപെടുകയാണെങ്കിൽ അത് അമേരിക്കയ്ക്കും മേഖലയിലെ അവരുടെ താൽപ്പര്യങ്ങൾക്കും വേദനാജനകമായ തിരിച്ചടിയാകുമെന്ന് ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗം മുഹമ്മദ് അൽ ബുഖൈതി മുന്നറിയിപ്പ് നൽകി.
യമനിലെ സനയ്ക്ക് പടിഞ്ഞാറുള്ള എണ്ണ കേന്ദ്രങ്ങൾക്ക് നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ചൊവ്വാഴ്ച വ്യോമാക്രമണം നടത്തി. സനയിൽനിന്ന് സാധാരണക്കാർ ഒഴിഞ്ഞുപോകണമെന്ന് സൗദി സഖ്യസേന മുന്നറിയിപ്പ് നൽകി. യമനിലെ തായിസ് നഗരത്തിൽ സൗദി സഖ്യസേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം കനത്തു. ഞായറാഴ്ച മാത്രം 60 ഹൂതികൾ കൊല്ലപ്പെട്ടു.









0 comments