ഹോർമുസിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണം; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: ഹോർമുസിൽ ചരക്കുകപ്പലിന് നീയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും. ഉത്തർ പ്രദേശ് സ്വദേശി സൂരജ് യാദവ് ആണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 28 പേരിൽ 20 ജീവനക്കാരും ഇന്ത്യക്കാരാണ്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചിരുന്നുവെന്നും രണ്ടുപേർ മരിച്ചു എന്നുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
കപ്പലിലെ ബാക്കിയുള്ളവരെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നെന്നും അധികൃതർ അറിയിച്ചിരുന്നു. കരീബിയൻ രാഷ്ട്രമായ ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയേന്തിയ 'കേപ്പ് ദാവോ' എന്ന ബൾക്ക് കാരിയർ ആണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ അജ്ഞാതമായ ഒരു പ്രൊജക്‌ടൈൽ ഇടിച്ചതായാണ് വിവരം.
ഹോർമുസ് കടലിടുക്കിൽ അടുത്തിടെ വീണ്ടും ഷെല്ലാക്രമണം ഉണ്ടായിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെയും ഇറാന്റെയും കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്.
ഹോർമുസിനു സമീപത്ത് അമേരിക്കയുടെ ആക്രമണം ഇപ്പോഴും തുടരുകയാണ്. അതേസമയം, യമനിലേക്ക് സൗദി നടത്തിയ ആക്രമണത്തിൽ 10 പേർ മരിച്ചു. 14 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.









0 comments