അദാനി ഉൾപ്പടെയുള്ള വമ്പന്മാരെ വിറപ്പിച്ച ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു

വാഷിങ്ടൺ: അദാനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകൻ നെയ്റ്റ് ആന്‍ഡേഴ്സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തിച്ചിരുന്ന എല്ലാ പ്രോജക്ടുകളും പൂർത്തിയായതിനാലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്നാണ് വിശദീകരണം.
ഏതാനും മാസങ്ങളായി അടച്ചുപൂട്ടൽ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും അവസാന അന്വേഷണങ്ങൾ പൂർത്തിയാക്കിയതായും നെയ്റ്റ് ആന്‍ഡേഴ്സണ്‍ പറഞ്ഞു. 2023 ജനുവരിയിൽ ശതകോടീശ്വരനായ ഗൗതം അദാനിയുടെ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.അദാനിയ്ക്കെതിരായ ആരോപണങ്ങൾ ഓഹരി വിപണിയിൽ വലിയ ചലനങ്ങൾക്ക് വഴിവെച്ചിരുന്നു. 2017ലാണ് ഹിൻഡൻബർഗ് പ്രവർത്തനം ആരംഭിച്ചത്. വിവിധ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ശ്രദ്ധേയമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.









0 comments