ad
Deshabhimani

നേപ്പാളിന്റെ ദുരിതങ്ങൾ തുടരുന്നു; വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി 21 പേര്‍ കൊല്ലപ്പെട്ടു

flood
വെബ് ഡെസ്ക്

Published on Sep 28, 2026, 01:01 PM | 1 min read

കാഠ്മണ്ഡു:നേപ്പാളിനെ പിന്തുടര്‍ന്ന് പ്രകൃതി ദുരന്തങ്ങൾ. ആഗസ്ത് 26 ലെ മഞ്ഞുമല ഇടിച്ചിലിനും മിന്നൽ പ്രളയത്തിനും പിന്നാലെ കാലാവസ്ഥാ ദുരന്തങ്ങൾ ആവര്‍ത്തിക്കയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 21 മരണങ്ങൾ റിപ്പോര്‍ട് ചെയ്തു. നിവധി വീടുകൾ ഒഴുകിപ്പോവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മനാങ് ജില്ലയിലെ ഹിംലങ് ഹിമാൽ പര്‍വതത്തിൽ മഞ്ഞുമലയിടിഞ്ഞ് 14 പേരെ കാണാതായിരുന്നു.


ശനിയാഴ്ച രാത്രി പാൽപ ജില്ലയിലെ മാതാഗധി റൂറൽ മുനിസിപ്പാലിറ്റിയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് അഞ്ചുപേർ മരിച്ചു. ഞായറാഴ്ച രാവിലെയോടെയാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇതുകൂടാതെ, കഴിഞ്ഞ നാല് ദിവസങ്ങളിലായി വെള്ളപ്പൊക്കം, മിന്നൽ, ഉരുൾപൊട്ടൽ എന്നിവയിലകപ്പെട്ട് 16 പേര്‍ക്ക് ജീവൻ നഷ്ടമായി. അഞ്ച് ദിവസത്തിനകം 439 മഴക്കെടുതി സംഭവങ്ങളാണ് റിപ്പോര്‍ട് ചെയ്തത്. ലുംബിനി പ്രവിശ്യയിലെ രൂപന്തെഹി ജില്ലയിൽ തിനൗ നദി കരകവിഞ്ഞൊഴുകി അയ്യായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.


Related News

ആ​ഗസ്ത് 26 ന് ടിബറ്റിലും നേപ്പാളിലുമുണ്ടായ മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും 1450 ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 5,500-ലധികം പേരെ കാണാതായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home