ad
Deshabhimani

ആരോ​ഗ്യം വഷളാകുന്നു; നിക്കോളാസ്‌ മഡുറോയുടെ ഭാര്യ വീട്ടുതടങ്കല്‍ തേടി കോടതിയില്‍

maduro.
വെബ് ഡെസ്ക്

Published on Sep 11, 2026, 09:19 AM | 1 min read

ന്യൂയോർക്ക് : വെനസ്വേലയിൽ അതിക്രമിച്ച്‌ കയറി യുഎസ്‌ തടവിലാക്കിയ വെനസ്വേലൻ മുൻ പ്രഥമ വനിതയും പ്രസിഡന്റ്‌നിക്കോളാസ്‌ മഡുറോയുടെ ഭാര്യയുമായ സിലിയ ഫ്ലോറസ് ജയിൽ മോചനം തേടി കോടതിയെ സമീപിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെതുടർന്ന് ആരോ​ഗ്യം വഷളാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.


ബ്രൂക്‌ലിനിലെ ഫെഡറൽ ജയിലിൽ നിന്ന് മാറ്റി മാൻഹാട്ടനിലെ വസതിയിൽ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മാർക്ക് ഡോണെല്ലിയും ആന്ദ്രേസ് സാഞ്ചസുമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള സിലിയക്ക് ജയിലിലായതിന് ശേഷം പ്രതിമാസ കുത്തിവെയ്പ്പ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ കോടതിയിൽ അറിയിച്ചു. ജയിലിലെ താമസം ആരോ​ഗ്യത്തിന് യോജിച്ചതല്ലെന്നും അതിനാൽ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കണമെന്നും അറിയിച്ചു.


കഴിഞ്ഞ ജനുവരിയിലാണ് മഡുറോയെയും സിലിയയെയും യുഎസ് ട്രംപ് ഭരണകൂടും തടവിലാക്കിയത്. തുടർന്ന് ഇരുവരെയും ന്യൂയോർക്കിലേക്ക് കൊണ്ടുവരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home