ad
Deshabhimani

print edition ഹാന്റ വൈറസ്‌: ഒരാളുടെ നില ഗുരുതരം

hanta virus
വെബ് ഡെസ്ക്

Published on May 14, 2026, 12:00 AM | 1 min read

പാരിസ്‌ : ഹാന്റ വൈറസ്‌ ബാധയെ തുടർന്ന്‌ എം വി ഹോണ്ടിയസ് കപ്പലിൽനിന്നും ഒഴിപ്പിച്ച ഫ്രഞ്ച്‌ സ്വദേശിനിയുടെ ആരോഗ്യനില അതീവ ഗുരുതരം. പാരീസിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം തകരാറിലായി. കൃത്രിമ ശ്വാസോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. നിലവിൽ 11 പേർക്കാണ് രോഗബാധ. യാത്രയ്ക്കിടെ പക്ഷികളെ നിരീക്ഷിക്കാൻ പോയപ്പോഴാകാം എലികളിൽനിന്ന്‌ ഡച്ച് ദമ്പതികൾക്ക് ആദ്യം വൈറസ് ബാധിച്ചതെന്നാണ് നിഗമനം. ഇവരടക്കം മൂന്നുപേർ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home