അഞ്ച് സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി ഹാമാസ്

ഗാസ മുനമ്പിൽ കഴിഞ്ഞ മാസങ്ങളിലായി ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ അഞ്ച് സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടതായി ഹമാസ്. ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സ് ഒരു ടെലിവിഷൻ പരിപാടിയിലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
കൊല്ലപ്പെട്ടവരിൽ അൽ-ഖസ്സാമിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് സിൻവാർ എന്ന അബു ഇബ്രാഹിമും ഉൾപ്പെടുന്നു. റഫ ബ്രിഗേഡിന്റെ കമാൻഡർ മുഹമ്മദ് ഷബാന, വെറ്ററൻ കമാൻഡർ ഹകം അൽ-ഇസ്സ, ഗാസ മുനമ്പിലെ അൽ-ഖസ്സാമിന്റെ ആയുധ നിർമ്മാണ ആസ്ഥാനത്തിന്റെ തലവൻ റായ്ദ് സാദ്, അൽ-ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് ഹുദൈഫ സമീർ അബ്ദുല്ല അൽ-കഹ്‌ലൗട്ട് എന്നവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
സമാധാന കരാർ നിലവിൽ വന്ന ശേഷവും ഇസ്രയേൽ ഈ മേഖലയിൽ 857-ലധികം വെടിനിർത്തൽ ലംഘനങ്ങൾ നടത്തി.
മോശം കാലാവസ്ഥ കാരണവും ഭക്ഷണവും ഔഷധങ്ങളും കൊണ്ടുവരുന്നത് തടയുന്നത് കാരണവും ഡസൻ കണക്കിന് ആളുകൾ മരിച്ചു. ഏകദേശം രണ്ട് ദശലക്ഷം ആളുകൾ ഇവിടെ അഭയം നഷ്ടപ്പെട്ട് കഴിയുന്നതായാണ് കണക്കുകൾ.










0 comments