ad
Deshabhimani

print edition പുതിയ സമിതി 
അധികാരമേറ്റാൽ 
ഗാസ സർക്കാരിനെ 
പിരിച്ചുവിടുമെന്ന് ഹമാസ്

hamas
വെബ് ഡെസ്ക്

Published on Jan 13, 2026, 02:45 AM | 1 min read


കെയ്‌റോ

യുഎസ് മധ്യസ്ഥതയിലുള്ള സമാധാനപദ്ധതി പ്രകാരം സാങ്കേതിക വിദഗ്ദരുടെ സമിതി പലസ്തീൻ പ്രദേശത്തിന്റെ ഭരണമേറ്റാലുടൻ, ഗാസയിൽ നിലവിലുള്ള സർക്കാരിനെ പിരിച്ചുവിടുമെന്ന് ഹമാസ്. ടെക്‌നോക്രാറ്റുകളുടെ പേരുകൾ ഹമാസും പലസ്തീൻ അതോറിറ്റിയും പ്രഖ്യാപിച്ചിട്ടില്ല. ഇസ്രയേലും അമേരിക്കയും ഇ‍ൗപട്ടിക അംഗീകരിക്കുമോ എന്നും വ്യക്തമല്ല.


കഴിഞ്ഞ ഒക്ടോബർ 10ന്‌ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. 440 പേർ കൊല്ലുകയും 1,200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞദിവസവും വെടിവയ്പിൽ മൂന്ന് പലസ്തീൻകാർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ഇപ്പോഴും ആദ്യ ഘട്ടത്തിലാണ്. രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് ഈജിപ്ത്‌, ഖത്തർ, തുർക്കിയ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യാൻ ഹമാസ് പ്രതിനിധിസംഘത്തെ ഉടൻ അയക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home