ad
Deshabhimani

എച്ച്-1ബി വിസ രജിസ്ട്രേഷനിൽ വൻ ഇടിവ്

H1B Visa
വെബ് ഡെസ്ക്

Published on May 23, 2026, 06:18 AM | 1 min read

വാഷിങ്‌ടൺ : എച്ച്-1ബി വിസ രജിസ്ട്രേഷനുകളിൽ 38.5 ശതമാനത്തിന്റെ ഇടിവുണ്ടായതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്‌) അറിയിച്ചു.


2026 സാമ്പത്തിക വർഷത്തിൽ 3,43,981 ആയിരുന്ന അപേക്ഷകളുടെ എണ്ണം 2027-ൽ 2,11,600 ആയി കുറഞ്ഞു. യുഎസ് സർവകലാശാലകളിൽ പഠിച്ചവർക്കാണ് മുൻഗണന നൽകിയതെന്നും തെരഞ്ഞെടുക്കപ്പെട്ടവരിൽ 71.5 ശതമാനം പേരും യുഎസ് മാസ്റ്റേഴ്സ് ബിരുദമോ അതിനു മുകളിലോ ഉള്ളവരാണെന്നും അധികൃതർ പറഞ്ഞു. മുൻവർഷം ഇത് 57 ശതമാനമായിരുന്നു.


മുൻ വർഷങ്ങളിൽ ആകെ അനുവദിക്കപ്പെട്ട എച്ച്-1ബി വിസകളിൽ 71 ശതമാനവും സ്വന്തമാക്കിയിരുന്നത്‌ ഇന്ത്യൻ ഉദ്യോഗാർഥികളായിരുന്നു. ഉയർന്ന ശന്പളം അടിസ്ഥാനമാക്കിയാണ്‌ ഇത്തവണ എച്ച്‌1 ബി അനുവദിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home