print edition ഐക്യദാർഢ്യവുമായി പെത്രോ ഹവാനയിൽ

ഹവാനയിലെ വിപ്ലവചത്വരത്തിൽ നടന്ന പരിപാടിയിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെത്രോ ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ്- കാനലിനൊപ്പം
ഹവാന: വിപ്ലവ ക്യൂബയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെത്രോ ഹവാനയിലെത്തി. പ്രസിഡന്റ് എന്ന നിലയിലുള്ള അവസാന വിദേശസന്ദർശനത്തിനായി എത്തിയ പെത്രോ, ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ് കാനലുമായി ചർച്ച നടത്തി. ഗാസയിലെ വംശഹത്യയെ ശക്തമായി എതിർത്ത ക്യൂബ, പലസ്തീൻ, "ആക്രമിക്കപ്പെടുന്ന ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് മേഖലയുടെ പരമാധികാരത്തിനും നിലനിൽപ്പിനും അനിവാര്യമാണ്. കരീബിയൻ മണ്ണിൽ മറ്റൊരു യുദ്ധത്തെ ശക്തമായി എതിർക്കുന്നു.
മിസൈലുകളോ, അധിനിവേശങ്ങളോ, സാമ്പത്തിക ഉപരോധങ്ങളോ മനുഷ്യരാശിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമല്ല’– പെത്രോ വ്യക്തമാക്കി.
കൊളംബിയയിൽ നിന്നുള്ള രണ്ടായിരത്തോളം ഡോക്ടർമാർക്ക് ക്യൂബ സൗജന്യമായി പരിശീലനം നൽകി. കൊളംബിയയിലെ ഫാർക്ക് ഗറില്ലകളുമായുള്ള സമാധാനക്കരാർ യാഥാർഥ്യമാക്കുന്നതിൽ ക്യൂബ നിർണായക പങ്കുവഹിച്ചു. കോവിഡ് കാലത്ത് സ്വന്തമായി വികസിപ്പിച്ച വാക്സിനിലൂടെ ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ജീവനുകളാണ് ക്യൂബ രക്ഷിച്ചത്– മാനവികതയ്ക്കായി ക്യൂബ നൽകിയ സംഭാവനകളെ കൊളംബിയൻ പ്രസിഡന്റ് പ്രശംസിച്ചു.










0 comments