ad
Deshabhimani

'വിസ റദ്ദാക്കൽ അന്താരാഷ്‌ട്ര 
നിയമങ്ങളുടെ ലംഘനം'

Gustavo Petro visa
വെബ് ഡെസ്ക്

Published on Sep 29, 2025, 04:11 AM | 1 min read


ബൊഗോട്ട

തന്റെ വിസ റദ്ദാക്കാനുള്ള അമേരിക്കയുടെ നടപടി അന്താരാഷ്‌ട്ര നിയമങ്ങൾക്കും നയതന്ത്ര പരിരക്ഷകൾക്കും വിരുദ്ധമാണെന്ന്‌ കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്‌താവോ പെത്രോ. ഐക്യരാഷ്‌ട്ര സംഘടന പൊതുസഭയിൽ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ രൂക്ഷവിമർശമുന്നയിച്ചതിന്‌ പിന്നാലെയാണ്‌ പെത്രോയുടെ വിസ റദ്ദാക്കുമെന്ന യുഎസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റിന്റെ പ്രഖ്യാപനം വന്നത്‌.


യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്ന പ്രസിഡന്റുമാർക്ക്‌ നയതന്ത്ര പരിരക്ഷയുള്ളതാണ്‌. അത്തരം കീഴ്‌വഴക്കങ്ങളാണ്‌ യുഎസ്‌ ലംഘിക്കുന്നത്‌. തന്റെ വിസ യുഎസ്‌ റദ്ദാക്കിയെങ്കിലും കൊളംബിയയിലേക്ക്‌ അമേരിക്കൻ പ‍ൗരൻമാരെ ക്ഷണിക്കുന്നതായും യുദ്ധക്കുറ്റവാളികൾക്കും മനുഷ്യരാശിക്ക്‌ വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും മാത്രം പ്രവേശനമുണ്ടാകില്ലെന്നും പെത്രോ പ്രതികരിച്ചു.


ന്യൂയോര്‍ക്കിലെ തെരുവില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല പരിപാടിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ പെത്രോ കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പ്രസംഗത്തിൽ ‘നിങ്ങളുടെ തോക്കുകൾ നിരപരാധികളായ മനുഷ്യർക്കുനേരെ ചൂണ്ടരുതെന്ന്‌’ യുഎസ്‌ സൈനികരോട്‌ അദ്ദേഹം അഭ്യർഥിച്ചു. യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ യുദ്ധക്കൊതിയൻമാരെ നവനാസികളെന്നാണ്‌ പെത്രോ വിശേഷിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home