യുഎസിൽ ഗ്രീൻ കാർഡിന് അപേക്ഷ ഇനി സ്വന്തം രാജ്യത്തുനിന്ന്

വാഷിങ്‌ടൺ : യുഎസിൽ സ്ഥിരതാമസത്തിനോ ഗ്രീൻ കാർഡിനോ വേണ്ടി അപേക്ഷിക്കുന്ന കുടിയേറ്റക്കാർ ഇനി മുതൽ അപേക്ഷ സമർപ്പിക്കാൻ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവരുമെന്ന് യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്). അടിയന്തര സാഹചര്യങ്ങളിലൊഴികെ, താൽക്കാലിക വിസയിൽ യുഎസിൽ കഴിയുന്ന വിദേശ പൗരന്മാർ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ മാതൃരാജ്യത്തേക്ക് മടങ്ങേണ്ടിവരും. നേരത്തെ അമേരിക്കയിൽ തുടർന്നുകൊണ്ടു തന്നെ അപേക്ഷിക്കാമായിരുന്നു.
പുതുക്കിയ നയം പ്രകാരം, വിദ്യാർഥി, ടൂറിസ്റ്റ് അല്ലെങ്കിൽ താൽക്കാലിക വർക്ക് വിസകൾ പോലുള്ള നോൺ-ഇമിഗ്രന്റ് വിസകളിൽ യുഎസിൽ താമസിക്കുമ്പോൾ ഗ്രീൻ കാർഡ് തേടുന്ന വ്യക്തികൾ അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുകയും വിദേശത്തുള്ള യുഎസ് കോൺസുലേറ്റുകൾ വഴി ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.









0 comments