ad
Deshabhimani

print edition ഇറാന്റെ ആക്രമണത്തെ അപലപിച്ച്‌ ജിസിസി

gcc
വെബ് ഡെസ്ക്

Published on Mar 09, 2026, 12:21 AM | 1 min read

കുവൈ‍ത്ത് സിറ്റി: ഇറാന്റെ ഭാഗത്തുനിന്ന് ബഹ്‌റൈനും കുവൈറ്റിനും നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായി അപലപിച്ചു. ഇത് മേഖലയുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന നടപടിയാണെന്നും അംഗരാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ജിസിസി ഒപ്പമുണ്ടാകുമെന്നും സെക്രട്ടറി ജനറൽ വ്യക്തമാക്കി.​


അപലപിച്ച് 
അറബ് ലീഗ്


റിയാദ് ഇറാന്റെ ആക്രമണങ്ങളെ അറബ് ലീഗ്‌ രാഷ്ട്രങ്ങളുടെ മന്ത്രിസഭാ കൗൺസിൽ അടിയന്തര യോഗത്തിൽ ശക്തമായി അപലപിച്ചു. സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും നയതന്ത്ര ദൗത്യസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സുരക്ഷയ്‌ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. 
 അറബ് രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും ലക്ഷ്യമിട്ട് നടക്കുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങളെയും അംഗീകരിക്കാനാവില്ല. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്‌ അറബ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യോഗം നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home