Deshabhimani

print edition ഗാസയിലെ കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്‌

gaza children
വെബ് ഡെസ്ക്

Published on Sep 19, 2026, 01:00 AM | 1 min read

ഗാസ സിറ്റി : മൂന്നുവര്‍ഷത്തോളമായി തുടരുന്ന ഇസ്രയേൽ കടന്നാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയില്‍ താൽക്കാലിക ക്ലാസ് മുറികളിലേക്ക് ആയിരക്കണക്കിന് പലസ്തീൻ കുട്ടികൾ തിരിച്ചെത്തി. ഗാസയിലെ 85 ശതമാനത്തോളം സ്‌കൂളുകൾക്കും ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌. സ്‌കൂൾ കെട്ടിടങ്ങൾ ഇല്ലാത്തതിനാൽ ടെന്റുകളിലും മറ്റും സജീകരിച്ച് താത്കാലിക ക്ലാസ് മുറികളിലാണ് പഠനം.

നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ടെന്റുകൾക്കുള്ളിലാണ് ക്ലാസുകൾ. മിക്ക ക്ലാസ് മുറികളിലും ഡെസ്‌ക്കുകളും കസേരകളുമില്ല. തറയിൽ പായ വിരിച്ചാണ് പഠനം. ചില കേന്ദ്രങ്ങളില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിലേക്ക് തടികള്‍ ഉപയോഗിച്ച് ബെഞ്ചും കസേരയും തട്ടിക്കൂട്ടിയിട്ടുണ്ട്.


2023 ഒക്ടോബറിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള നാലാമത്തെ അധ്യയന വർഷമാണിത്. ഇസ്രയേല്‍ കടന്നാക്രമണത്തില്‍ കുട്ടികളും കൗമാരക്കാരുമടക്കം 21,289 പേര്‍ കൊല്ലപ്പെട്ടു. 44,500 കുട്ടികൾക്ക് പരിക്കേറ്റു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home