print edition ഗാസയിൽ കൂട്ട ഖബറടക്കം; ഇസ്രയേല്‍ ഒറ്റ ദിവസം കൊന്നൊടുക്കിയത് 112 നിരപരാധികളെ

2023-ലെ ഇസ്രയേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 112 പേരുടെ മൃതാവശിഷ്‌ടങ്ങൾ ഗാസ സിറ്റിയിൽ ഖബറടക്കുന്നു | PHOTO: AFP
ഗാസ സിറ്റി: 2023-ലെ ഇസ്രയേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസ്സൈന, അബു ഷാരിയ കുലങ്ങളിലെ അംഗങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ വർഷങ്ങൾക്കുശേഷം ഗാസ സിറ്റിയിൽ കൂട്ടത്തോടെ ഖബറടക്കി.
ഒരേ ഗോത്രകുടുംബങ്ങളിലുള്ള കുഞ്ഞുങ്ങളും സ്ത്രീകളും അടങ്ങുന്ന 112 നിരപരാധികളെയാണ് ബോംബാക്രമണത്തിലൂടെ ഇസ്രയേല്‍ ഒറ്റ ദിവസം കൊന്നൊടുക്കിയത്. നീണ്ടകാലത്തെ തെരച്ചിലിനൊടുവിലാണ് തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽനിന്ന് മൃതാവശിഷ്ടങ്ങൾ വീണ്ടെടുത്തത്.
തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ സാമ്രാജ്യത്വവിരുദ്ധ മുദ്രാവാക്യങ്ങളോടെ കൂട്ടപ്രാർത്ഥന നടത്തി ഇവരെ ഖബറടക്കി.










0 comments