Deshabhimani

print edition നൂറുപേർക്ക് യാത്രാ
മൊഴിയേകി ഗാസ

gaza afp photo

phoro credit: AFP

വെബ് ഡെസ്ക്

Published on Sep 07, 2026, 01:00 AM | 1 min read

ഗാസ സിറ്റി : ഗാസ സിറ്റിയിലെ അൽ -സൈതൂനിൽ ഇസ്രയേലി ആക്രമണങ്ങളിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്ത നൂറോളം പലസ്‌തീൻകാരുടെ മൃതദേഹം സംസ്‌കരിച്ചു. മാസങ്ങളായി ഇ‍ൗ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കിടക്കുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങളിൽ 70 ഓളം എണ്ണം കുട്ടികളുടേതാണ്‌.


2023 നവംബർ 19-ന് ഉണ്ടായ ഇസ്രയേലി വ്യോമാക്രമണത്തിൽ തകർന്ന ഒരു കുടുംബവീട്ടിൽ നിന്ന് മാത്രം 55 മൃതദേഹങ്ങൾ കണ്ടെടുത്തു. വീട്ടുകാർ അറുപതിലേറെ അനാഥർക്കും ഭവനരഹിതർക്കും അവിടെ അഭയം നൽകിയിരുന്നു. ഗാസ സിറ്റിയിലും മറ്റ് പ്രദേശങ്ങളിലുമടക്കം തകർന്നടിഞ്ഞ 147 വീടുകളിൽ തെരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home