print edition ഗാസയിൽ 105 പേരെ കൂട്ടത്തോടെ ഖബറടക്കി

ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 105 പലസ്-തീൻകാരുടെ മൃതദേഹാവശിഷ്ടങ്ങൾ ഷെയ്ഖ് റദ്‌വാൻ നഗരത്തിലെ രക്തസാക്ഷികളുടെ ഖബർസ്ഥാനിൽ കൂട്ടമായി ഖബറടക്കുന്നു
ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 105 പലസ്തീൻകാരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടമായി ഖബറടക്കി. പലസ്തീൻ ദേശീയപതാക പുതപ്പിച്ച മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഷെയ്ഖ് റദ്‌വാൻ നഗരത്തിലെ രക്തസാക്ഷികളുടെ ഖബർസ്ഥാനിൽ അടക്കംചെയ്‌തു.
2023 ഒക്ടോബർ 25-ന് യാർമൂക് സ്ക്വയർ മേഖലയിൽ ഇസ്രയേൽ തുടർച്ചയായി വർഷിച്ച ഇരുപതോളം മാരക ബോംബുകൾ ഏഴുനില പാർപ്പിട സമുച്ചയത്തെയും സമീപത്തെ വീടുകളെയും ചാമ്പലാക്കി. വടക്കൻ ഗാസയിലെ ക്രൂരമായ കാർപ്പറ്റ് ബോംബിങ്ങിൽനിന്നും ഓടിരക്ഷപെട്ട് ബന്ധുവീടുകളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൃതദേഹാവശിഷ്‌ടങ്ങൾ ഈയിടെയാണ് ഈജിപ്ഷ്യൻ കമ്മിറ്റിയുടെ സഹകരണത്തോടെ ഗാസയിലെ സിവിൽ ഡിഫൻസ് പുറത്തെടുത്തത്.








0 comments