ലൈംഗിക പീഡനം; ഫ്രഞ്ച് ഗായകൻ പാട്രിക് ബ്രൂയൽ പൊലീസ് കസ്റ്റഡിയിൽ

പാട്രിക് ബ്രൂയൽ. photo credit: AFP
പാരിസ് : ഫ്രഞ്ച് ഗായകനും നടനും ഗാനരചയിതാവുമായ പാട്രിക് ബ്രൂയലിനെ ലൈംഗിക പീഡനക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗം, ബലാത്സംഗ ശ്രമം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തി 13 സ്ത്രീകളുടെ പരാതിയിലാണ് ബ്രൂയലിനെ കസ്റ്റഡിയിലെടുത്തതെന്ന് നാന്റേറിലെ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ഗായകൻ കസ്റ്റഡിയിലാണ്. എന്നാൽ ബ്രൂയൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചു.
1980 കളിലും 1990 കളിലുമാണ് ബ്രൂയൽ സംഗീത രംഗത്ത് സ്ഥാനമുണ്ടാക്കിയത് മാറി. ഫ്രഞ്ച് ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെയാണ് ബ്രൂയൽ പ്രശസ്തനായത്. 40 ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1997, 2000, 2001 വർഷങ്ങളിൽ ലൈംഗികാതിക്രമത്തിനും ബലാത്സംഗ ശ്രമത്തിനും ഇരയാക്കിയെന്ന മൂന്ന് സ്ത്രീകളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചതെന്ന് നാന്റേരെ പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിനിടെ, കൂടുതൽ സ്ത്രീകളെ ഗായകൻ ലൈംഗികമായി ഉപദ്രവിച്ചതായി തിരിച്ചറിഞ്ഞു.
2012ൽ ബ്രിട്ടാനി മേഖലയിലെ ദിനാർഡിൽ നടന്ന ബലാത്സംഗക്കേസിൽ പടിഞ്ഞാറൻ ഫ്രാൻസിൽ ആരംഭിച്ച അന്വേഷണം പിന്നീട് നാന്റെറെ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് മാറ്റി. 2010ൽ ബ്രസ്സൽസിൽ ബ്രൂയലിനെതിരെ ബലാത്സംഗ- ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീയുടെ മൊഴി ഈ മാസം ആദ്യം ബെൽജിയൻ അധികൃതർ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരെ ഔദ്യോഗികമായി അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു.










0 comments