അമേരിക്കൻ എലിമെന്ററി സ്കൂളിൽ വെടിവയ്പ്പ്: നാല് പേർ കൊല്ലപ്പെട്ടു

Photo Credit | ANI
വാഷിങ്ടൺ: അമേരിക്കയിൽ എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മൂന്ന് വിദ്യാർഥികളും ഒരു അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഒറിഗണിലാണ് ആക്രമണം. എലിമെന്ററി സ്കൂളിലെ 5, 8, 11 വയസ് പ്രായമുള്ള മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. 16 വയസുകാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമിയും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഒറിഗണിലെ സിൽവെർ റെയിൽ എലിമെന്ററി സ്കൂളിൽ പ്രാദേശിക സമയം വൈകുന്നേരം 5:30നായിരുന്നു ആക്രമണം. ആയുധധാരിയായ ഒരാൾ കാറിന് നേരെ വെടിയുതിർത്തുവെന്ന സന്ദേശമാണ് പൊലീസിന് ലഭിച്ചത്. അക്രമിയെ പിന്തുടർന്നെത്തിയ ആയുധധാരിയായ ഒരാൾ 16കാരനെ വെടിവച്ചിട്ടതായി പൊലീസ് പറയുന്നു.
ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 7 വയസുകാരനും മറ്റൊരു അധ്യാപകനുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആക്രമണത്തിന് പിന്നാലെ സ്കൂൾ താത്കാലികമായി അടച്ചു. വിദ്യാർഥികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.








0 comments