ad
Deshabhimani

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു; നാല് വിദ്യാർഥികൾ മരിച്ചു

pak punjab school roof collapsed
വെബ് ഡെസ്ക്

Published on May 07, 2026, 04:49 PM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് അപകടം. നാല് സ്കൂൾ കുട്ടികൾ മരിച്ചു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ലാഹോറിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ദേര ഗാസി ഖാൻ എന്ന സ്ഥലത്താണ് അപകടം.


ഏപകടത്തിൽ 14 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇതിൽ ചില കുട്ടികളുടെ നില ഗുരുതരമാണ്. പഞ്ചാബ് എമർജൻസി സർവീസിന്റെ (റെസ്ക്യൂ 1122) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ പഞ്ചാബ് (പാകിസ്ഥാൻ) മുഖ്യമന്ത്രി മറിയം നവാസ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home