യുഎസിൽ പേമാരിയും കൊടുങ്കാറ്റും; 16 മരണം

ടെക്സാസ് : അമേരിക്കയുടെ മധ്യ- തെക്കൻ ഭാഗങ്ങളിൽ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും. 16 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെംഫിസ്, ടെന്നെസി, ലിറ്റിൽ റോക്ക്, അർക്കൻസാസ് എന്നിവിടങ്ങളിലാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. ലൂസിയാന, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ ശക്തമായ കൊടുങ്കാറ്റും അനുഭവപ്പെട്ടു.
മരിച്ചവരിൽ കുട്ടികളുമുണ്ട്. കെന്റക്കിയിൽ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഒമ്പതുവയസുകാരനെ പ്രളയത്തിൽ കാണാതായി. കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ചുഴലിക്കാറ്റിനെതുടർന്നുണ്ടായ അപകടത്തിലാണ് ടെന്നസിയിൽ 10 പേർ മരിച്ചത്.
മധ്യ അമേരിക്കയിൽ നദികൾ പലതും കര കവിഞ്ഞൊഴുകുകയാണ്. അലബാമയിലും മിസിസിപ്പിയിലും കൊടുങ്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മധ്യ അമേരിക്കയിൽ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.










0 comments