ad
Deshabhimani

2026-ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകില്ല

Solar eclipse.jpg
വെബ് ഡെസ്ക്

Published on Feb 17, 2026, 06:47 AM | 1 min read

ന്യൂഡൽഹി: 2026 വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഇന്ന് (ഫെബ്രുവരി 17) സംഭവിക്കും. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കാതെ ഒരു 'അഗ്നിവലയം' പോലെ സൂര്യൻ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണമാണ് ഇന്നുണ്ടാകുക.


എന്നാൽ ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. ദക്ഷിണാർദ്ധ ഗോളത്തിലാണ് ഗ്രഹണം പ്രധാനമായും ദൃശ്യമാകുക. അന്റാർട്ടിക്കയിലാണ് ഗ്രഹണം അതിന്റെ പൂർണ്ണരൂപത്തിൽ കാണാൻ സാധിക്കുന്നത്.


ഇതിനു പുറമെ തെക്കേ അമേരിക്കയുടെ തെക്കൻ ഭാഗങ്ങൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.31-ന് ആരംഭിക്കുന്ന ഗ്രഹണം വൈകിട്ട് 7.57 വരെ നീണ്ടുനിൽക്കും.


വൈകിട്ട് 5.42-നാണ് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. ഇന്ത്യയിൽ ആ സമയത്ത് സൂര്യൻ അസ്തമയ ദിശയിലോ ചക്രവാളത്തിന് താഴെയോ ആയതിനാലാണ് ഗ്രഹണം കാണാൻ സാധിക്കാത്തത്.


അടുത്ത സൂര്യഗ്രഹണം 2026 ഓഗസ്റ്റ് 12-ന് നടക്കും. ഇതിനു മുൻപ് 2025 ഒക്ടോബറിൽ ഭാഗിക സൂര്യഗ്രഹണവും നടന്നിരുന്നു. ഇന്ത്യയിലുള്ളവർക്ക് വിവിധ ശാസ്ത്ര സംഘടനകളുടെ വെബ്‌സൈറ്റുകൾ വഴി ഗ്രഹണത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ സൗകര്യമുണ്ടായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home