ad
Deshabhimani

അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം; ജീവനക്കാരിൽ ഇന്ത്യക്കാരും; സഹായവുമായി ഇന്ത്യൻ നാവികസേന

MT YI CHANG ACCIDENT
വെബ് ഡെസ്ക്

Published on Jun 30, 2025, 11:13 AM | 1 min read

ന്യൂഡൽഹി: അറബിക്കടലിൽ ചരക്ക് കപ്പലിൽ തീപിടിത്തം. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിന്റെ എൻജിൻ മുറിയിൽ വൻ തീപിടുത്തവും വൈദ്യുതി തകരാറും ഉണ്ടായതായാണ് വിവരം. കപ്പലിലുള്ള 14 ജീവനക്കാർ ഇന്ത്യക്കാരാണ്. സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവിക കപ്പൽ ഐഎൻഎസ് ടബാർ അടിയന്തര സഹായം നൽകി.


ഞായറാഴ്ച കാണ്ട്‌ല തുറമുഖത്ത് നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോകുന്നതിനിടെയാണ് തീപിടുത്തമുണ്ടായതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ട്. ഐഎൻഎസ് ടബാറിലെ 13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോ​ഗസ്ഥരും തീയണയ്ക്കാൻ ശ്രമം തുടരുന്നതായാണ് വിവരം.





ഐഎൻഎസ് ടബാറിൽ നിന്നുള്ള അഗ്നിശമന സംഘത്തെയും ഉപകരണങ്ങളെയും കപ്പലിലെ ബോട്ടും ഹെലികോപ്റ്ററും ഉപയോഗിച്ചാണ് കപ്പലിലേക്ക് മാറ്റിയതെന്ന് ഇന്ത്യൻ നാവികസേന എക്സിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home