Deshabhimani

print edition യുഎൻ ഏജൻസി മുന്നറിയിപ്പ്; നാലുവർഷത്തിനുള്ളിൽ 
13.2 കോടിപേർ അതിദരിദ്രരാകും

Poverty.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 14, 2026, 01:27 AM | 1 min read

റോം: വരൾച്ചയും പ്രളയവും അതീവ രൂക്ഷമാകുന്നതോടെ, നാല് വർഷത്തിനുള്ളിൽ ലോകമെമ്പാടും 13.2 കോടിയിലേറെപേർ അതിതീവ്ര ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.


റോമിൽ ലോക ഭക്ഷ്യ ഫോറത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എഫ്എഒ ഡയക്‌ടർ ജനറൽ ക്യു ഡോങ്യൂ ആണ് ഈ കാര്യം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനം ഇതുവരെയില്ലാത്തവിധം ആഗോള ഭക്ഷ്യസുരക്ഷയെ ബാധിച്ചു. ഇതിന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുക ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണ്.


കൃഷിയിലെ സാങ്കേതിക നവീകരണം, ഗ്രാമീണ കർഷകർക്ക് പിന്തുണ നൽകൽ, മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളകൾ ഉൽപ്പാദിപ്പിക്കൽ എന്നീ മേഖലകളിൽ അടിയന്തരമായി നിക്ഷേപം വർധിപ്പിച്ചാൽ മാത്രമേ വൻ ദുരന്തം ഒഴിവാക്കാനാകൂ.


ചൂഷണാത്മകമായ വികസന മാതൃകകൾ അസമത്വത്തിന്റെ വിടവ് വർദ്ധിപ്പിക്കുകയും ഭക്ഷണത്തിനുള്ള മനുഷ്യന്റെ അവകാശത്തിന് ഭീഷണിയാകുകയും ചെയ്യുന്നുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home