പരിശീലന പറക്കലിനിടെ യുഎസ് വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണു

അപകടത്തിൽ തകർന്ന യുഎസ് യുദ്ധവിമാനം| Photo:BBC
ട്രാവേഴ്‌സ് സിറ്റി : മിഷിഗണിൽ പരിശീലന പറക്കലിനിടെ ടെക്സസ് എയർ നാഷണൽ ഗാർഡിന്റെ എഫ്-16 ഫൈറ്റിങ് ഫാൽക്കൺ യുദ്ധവിമാനം തകർന്നുവീണു. ടെക്സസിലെ 149-ാം ഫൈറ്റർ വിങ്ങിന്റെ ഭാഗമായ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച ട്രാവേഴ്‌സ് സിറ്റിക്ക് സമീപമാണ് അപകടമുണ്ടായത്. പൈലറ്റ് രക്ഷപെട്ടു. പതിവ് പരിശീലന ദൗത്യത്തിനിടെയാണ് വിമാനം തകർന്നത്. വിമാനം തകർന്നുവീണതിനെത്തുടർന്ന് പുകയും വിഷവാതകങ്ങളും വരാനുള്ള സാധ്യത മുൻനിർത്തി അപകടസ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഒഴിപ്പിക്കൽ നിർദ്ദേശം നൽകി.
പക്ഷി ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സംഭവം സൈന്യം ഔദ്യോഗികമായി അന്വേഷിച്ചുവരികയാണ്.









0 comments